വാഹനം കൊക്കയിലേക്കു മറിഞ്ഞ് ആറുപേര്‍ മരിച്ചു

ഐസ്വാള്‍: മ്യാന്‍മര്‍ അതിര്‍ത്തിയില്‍നിന്നു ചമ്പായിയിലേക്കു പോകുകയായിരുന്ന മാക്സി കാബ് വാഹനം മിസോറാമിലെ ഐസ്വാളിള്‍ കൊക്കയിലേക്കു മറിഞ്ഞ് ആറുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കുണ്ട്. ഐസ്വാളിലെ സെലിംഗ് ഗ്രാമത്തില്‍ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയി. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്കു പരിക്കേറ്റതായും ഇവരുടെ നില ഗുരുതരമായി തുടരുന്നതായും പോലീസ് അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാവാം കാരണമെന്ന് വാഹനം മറിയാനുണ്ടായ കാരണം എന്ന് കരുതുന്നു.