തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ ഒമ്പത് മലയാളികളടക്കം 11 മരണം


തിരുനെല്‍വേലി: തമിഴ്നാട്ടിലെ നിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ എട്ടു മലയാളികളടക്കം 9 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഒരു കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മറ്റുള്ളവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരിച്ചവരിൽ അഞ്ചു പേർ മലയാളികളാണ്. കൊല്ലം മുദാക്കര സ്വദേശി മേരി നിഷ (30) മകൾ അൾട്രോയ് (രണ്ടര), കൊച്ചുതുറ സ്വദേശി സുജിൻ (ആറ്), വലിയതുറ സ്വദേശി ആൻസി (26), ഭർത്താവ് വിനോദ് എന്നിവരാണു മരിച്ച മലയാളികൾ. തൂത്തൂർ സ്വദേശി ജിമ്മി (33), തിക്കണംകോട് സ്വദേശി എഡ്വിൻ മൈക്കിൾ (32), ഗുജറാത്തിൽ നിന്നുള്ള ആംഗ്ലേ (26), അഞ്ജലി (19). മൃതദേഹങ്ങൾ കന്യാകുമാരി ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ. 

ആദ്യം 10 മരണമെന്നാണ് പുറത്തുവന്നത്. എന്നാൽ അപകടത്തിൽ മരിച്ച വിനോദിന്റെ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു. ഇതേ തുടർന്ന് ശരീരഭാഗങ്ങൾ രണ്ടു സ്ട്രക്ച്ചറുകളിലായി രണ്ട് ആംബുലൻസുകളിലായിരുന്നു കൊണ്ടു വന്നത്. ഇതേ തുടർന്നാണ് ഇതു രണ്ടു മൃതദേഹങ്ങൾ ആണെന്ന തെറ്റിദ്ധാരണ വന്നത്. പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു വന്നപ്പോഴാണ് രണ്ട് മൃതദേഹമല്ല രണ്ടും ഒന്നാണെന്ന കാര്യം വ്യക്തമായത്. 

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി തലകീഴായി മറിയുകയായിരുന്നു. മരിച്ച മേരി നിഷയുടെ ഭർത്താവ് ബിജുവും വലിയതുറയിലെ ഒരു കുടുംബത്തിൽ നിന്നുള്ള ഏഴു പേരും അടക്കം പരുക്കേറ്റ 28 പേർ നാഗർകോവിലിലെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. 

പോണ്ടിച്ചേരിയില്‍ നിന്നും വേളാങ്കണ്ണി വഴി തിരുവനന്തപുരത്തേക്കു വന്ന യൂണിവേഴ്സല്‍ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലെത്തിയ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നെന്നാണ് സൂചന. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് അറിയുന്നത്. വെളളിയാഴ്ച പുലര്‍ച്ചെ 5.30 ന് വള്ളിയൂര്‍ പ്ളാക്കോട്ടപ്പാറയിലായിരുന്നു അപകടം. അപകടം സംഭവിക്കുമ്പോള്‍ 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ നാഗര്‍കോവിലിലെ സര്‍ക്കാര്‍ ആശുപത്രിയിലും കാരക്കോട്ടെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാന്‍ നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed