ആരാധനയെ കാരുണ്യപ്രവർത്തനമാക്കി മാറ്റി ദിലീപ് ഫാൻസ് ബഹ്‌റൈൻ ചാപ്റ്റർ; 'സാന്ത്വനസ്പർശം' നാലാമത് മെഡിക്കൽ ക്യാമ്പ് വിജയകരം


പ്രദീപ് പുറവങ്കര

മനാമ: ആരാധനയെ സാമൂഹിക പ്രതിബദ്ധതയാക്കി മാറ്റി ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിക്കുകയാണ് ദിലീപ് ഫാൻസ് ബഹ്‌റൈൻ ചാപ്റ്റർ. കഴിഞ്ഞ പത്ത് വർഷമായി ‘സാന്ത്വനസ്പർശം’ എന്ന പേരിൽ വിവിധ സന്നദ്ധസേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയുടെ നാലാമത് മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.

2026 നവംബർ 20 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 200-ലധികം പ്രവാസികൾ പങ്കെടുത്തു.

article-image

ക്യാമ്പിന്റെ ഭാഗമായി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ പരിശോധനകൾക്ക് പുറമെ രക്തസമ്മർദ്ദ പരിശോധന (BP), ബോഡി മാസ് ഇൻഡക്സ് (BMI), ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ എന്നിവയും സൗജന്യമായി ലഭ്യമാക്കി. വിറ്റാമിൻ D, വിറ്റാമിൻ B12 പരിശോധനകൾ ഉൾപ്പെടെയുള്ള പ്രത്യേക പരിശോധനകൾക്കും ആശുപത്രിയിലെ ഇൻ-ഹൗസ് ലബോറട്ടറി പരിശോധനകൾക്കും പ്രത്യേക നിരക്കിളവുകൾ ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ ബോഡി മാസ് പരിശോധനയ്ക്കും ഡയറ്റീഷ്യൻ കൺസൾട്ടേഷനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനോജ് പിള്ള ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സംഘടനയുടെ പ്രസിഡന്റ് അബ്ദുൽ റസാഖിന്റെയും സെക്രട്ടറി പ്രശോഭിന്റെയും നേതൃത്വത്തിൽ കോർഡിനേറ്റർമാരായ ഷംസീർ, മൻസൂർ, ആൽവിൻ എന്നിവരുടെ ഏകോപനത്തിലുമാണ് ക്യാമ്പിന്റെ ആസൂത്രണവും ഒരുക്കങ്ങളും പൂർത്തിയാക്കിയത്. വൈസ് പ്രസിഡന്റ് രഞ്ജിത്ത് കുരുവിള, ബേബി ഹംദാൻ, പ്രജിത്ത്, അഖിൽ, സൂരജ് എന്നിവരടക്കമുള്ള പ്രവർത്തകരും ക്യാമ്പിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

article-image

ആഘോഷങ്ങൾക്കപ്പുറം സഹജീവികൾക്കൊപ്പം നിൽക്കാനും ആവശ്യഘട്ടങ്ങളിൽ കൈത്താങ്ങാകാനും കഴിയുമ്പോഴാണ് ഒരു കൂട്ടായ്മയുടെ യഥാർത്ഥ ലക്ഷ്യം പൂർത്തിയാകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി ‘സാന്ത്വനസ്പർശം’ പദ്ധതിയിലൂടെ ദിലീപ് ഫാൻസ് ബഹ്‌റൈൻ ചാപ്റ്റർ പ്രാവർത്തികമാക്കുന്നതും ഈ സേവനസന്ദേശമാണ്. സ്നേഹവും കരുതലും കൈമുതലാക്കി കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി മുന്നോട്ടുപോകാനുള്ള ദൃഢനിശ്ചയത്തിലാണ് സംഘടന. നാലാമത് മെഡിക്കൽ ക്യാമ്പിന്റെ വൻ വിജയം ഇവരുടെ സേവനയാത്രയിലെ പുതിയൊരു നാഴികക്കല്ലായി മാറി.

article-image

fsf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed