ഡെലിവറി തൊഴിലാളിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന കേസ്: വിചാരണ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഈസ ടൗണിൽ ഡെലിവറി തൊഴിലാളിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോട്ടോർ സൈക്കിൾ കവർന്ന കേസിൽ 43-കാരനായ പ്രതിയുടെ വിചാരണ ഒന്നാം ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.

പബ്ലിക് പ്രോസിക്യൂഷൻ നൽകുന്ന വിവരമനുസരിച്ച് 2026 ഏപ്രിൽ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21-കാരനായ ഡെലിവറി തൊഴിലാളിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പ്രതി, കമ്പനിയുടെ മോട്ടോർ സൈക്കിൾ തട്ടിയെടുത്ത് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുൻപും വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് നടന്ന തിരിച്ചറിയൽ പരേഡിൽ ഇരയായ ഡെലിവറി തൊഴിലാളി പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ ആഗസ്റ്റ് 10-ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട വിചാരണ കോടതി, കേസ് പരിഗണിക്കുന്നത് അന്നേക്ക് മാറ്റിയിട്ടുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed