ഓപ്പറേഷൻ പാർപ്പിടം': തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപക ക്രമക്കേട്, 45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വിജിലൻസ്


ഷീബ വിജയൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ സംസ്ഥാനവ്യാപക മിന്നൽ പരിശോധനയിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ, ഒക്യുപ്പൻസി സർട്ടിഫിക്കറ്റുകൾ നൽകൽ, അനധികൃത നിർമാണങ്ങൾ എന്നിവയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. വലിയ തോതിൽ അഴിമതി നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

'ഓപ്പറേഷൻ പാർപ്പിടം' എന്ന പേരിൽ ബുധനാഴ്ച സംസ്ഥാനത്തെ 68 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ആറ് കോർപ്പറേഷനുകൾ, 30 മുൻസിപ്പാലിറ്റികൾ, 24 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധന അർദ്ധരാത്രി വരെ നീണ്ടുനിന്നു. കെട്ടിടങ്ങളുടെ പ്ലാൻ തയ്യാറാക്കുന്നതിലും അനുമതിക്കായി സമർപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ കൺസൾട്ടൻസി സ്ഥാപനങ്ങൾ, എൻജിനീയർമാർ, ആർക്കിടെക്റ്റുകൾ, കരാറുകാർ, ഏജന്റുമാർ എന്നിവരിൽ നിന്ന് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി 45 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.

കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ തീർപ്പാക്കുന്നതിന് അനധികൃതമായി പണം കൈപ്പറ്റിയെന്ന സംശയം വർദ്ധിപ്പിക്കുന്ന രീതിയിൽ കരാറുകാരും കൺസൾട്ടന്റുമാരും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന നിരവധി ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ കുന്നംകുളം മുൻസിപ്പാലിറ്റി സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാർ വഴി 21.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയെന്നും, എന്നാൽ ഈ ഇടപാടുകളെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി.

article-image

adsdsadsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed