തൃശൂരിലും ഷിഗെല്ല ഭീതി; രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
ഷീബ വിജയൻ
വടക്കാഞ്ചേരി: തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നിലവിൽ ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽ യാത്ര പോയി വന്നതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം ഉണ്ടായിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുമായി സമ്പർക്കം പുലർത്തിയവർ നിലവിൽ നിരീക്ഷണത്തിലാണ്. രോഗബാധിതരായ കുട്ടികളുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറാക്കി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ോേോ്േോാേൈ്

