റാസ് സുവൈദ് കടൽതീരത്ത് മുങ്ങിമരണം: 48 വയസ്സുകാരനായ ഏഷ്യൻ വംശജൻ മരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ റാസ് സുവൈദ് തീരത്ത് കടലിൽ മുങ്ങിമരിച്ച നിലയിൽ 48 വയസ്സുകാരനായ ഏഷ്യൻ വംശജനെ കണ്ടെത്തി. ഇന്നലെയാണ് അധികൃതർ മരണം സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. കോസ്റ്റ് ഗാർഡ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സംഭവസ്ഥലത്തെത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
jhhj

