പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു


ഷീബ വിജയൻ I കേരളം

കാസർഗോഡ്: പാമ്പുകടിയേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. എളേരിത്തട്ട് സ്വദേശികളായ ശരത് - അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഋതുവിന് പാമ്പുകടിയേറ്റത്. കുട്ടിയെ കടിച്ചത് മൂർഖനാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമാവുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

article-image

sdfsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed