തൃശൂരിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
ഷീബ വിജയൻ I കേരളം
തൃശൂർ: ആനക്കല്ലിൽ മുപ്പതുകാരിയായ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. അവണശേരി സ്വദേശി ഉണ്ണിമായയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ് ഇയാൾ.
ബുധനാഴ്ച രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മുറിയിൽ വെച്ചാണ് ഉണ്ണിമായ ആക്രമിക്കപ്പെട്ടത്. സംശയത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. കൃത്യത്തിന് ശേഷം താൻ ഭാര്യയെ കൊന്നുവെന്ന് ശിവപ്രസാദ് തന്നെ വീട്ടിലുണ്ടായിരുന്ന അമ്മയോട് വെളിപ്പെടുത്തി. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ദമ്പതികൾക്ക് നാല് വയസ്സുള്ള മകളുണ്ട്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
dfssf



