നിസാർ അമിദി ഇറാഖിന്റെ പുതിയ പ്രസിഡന്റ്


പ്രദീപ് പുറവങ്കര I അന്തർദേശീയം

ബാഗ്ദാദ്: ഇറാഖിന്റെ പുതിയ പ്രസിഡന്റായി നിസാർ അമിദിയെ പാർലമെന്റ് തിരഞ്ഞെടുത്തു. മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് രാജ്യത്തിന്റെ തലവനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർലമെന്റ് തീരുമാനമെടുത്തത്.

കുർദിഷ് വിഭാഗത്തിൽ നിന്നുള്ള നേതാവായ നിസാർ അമിദി, ഇറാഖിലെ ഭരണഘടനാപരമായ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് പിന്നാലെ സഭയിൽ വച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇറാഖിലെ വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള അധികാര പങ്കിടൽ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed