ഹമദ് ടൗണിന് സമീപം വാഹനാപകടം: ഒരാൾ മരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഹമദ് ടൗണിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെയായിയരുന്നു അപകടം.
ഹമദ് ടൗണിൽ നിന്ന് മനാമ ഭാഗത്തേക്ക് പോകുന്ന റോഡിൽ വെച്ച് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തെക്കുറിച്ചുള്ള വിവരം ആഭ്യന്തര മന്ത്രാലയമാണ് പങ്കുവെച്ചത്.
അപകടം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഗതാഗതം നിയന്ത്രിക്കുന്നതിനും തുടർനടപടികൾക്കുമായി ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
asasdadsds




