ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്യും; നിർണ്ണായക നീക്കവുമായി എസ്.ഐ.ടി
ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനാണ് ചോദ്യം ചെയ്യൽ. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സംഘം വിവരങ്ങൾ ശേഖരിക്കും.
അടൂർ പ്രകാശുമായി പോറ്റിക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചന നൽകുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അടൂർ പ്രകാശിനെ വിളിപ്പിക്കുക. അതിനിടെ, തമിഴ്‌നാട് സ്വദേശിയായ എം.എസ്. മണിയും സംഘവും സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന മൊഴിയിൽ അന്വേഷണം തുടരുകയാണ്. ശബരിമല സ്വർണ്ണം കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ച് തമിഴ്‌നാട് സംഘം നടത്തിയ തട്ടിപ്പാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
aasdsaqwas
