ചതിയൻ ചന്തു വെള്ളാപ്പള്ളി തന്നെ; മാർക്കിടാൻ ആരെയും ഏൽപ്പിച്ചിട്ടില്ല: ബിനോയ് വിശ്വം
ഷീബ വിജയൻ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ചതിയൻ ചന്തു എന്ന പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്നും എൽ.ഡി.എഫിന് മാർക്കിടാൻ ആരും അദ്ദേഹത്തെ ഏൽപ്പിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു. വെള്ളാപ്പള്ളിയല്ല എൽ.ഡി.എഫിന്റെ മുഖമെന്നും തന്റെ കാറിൽ പോലും അദ്ദേഹത്തെ കയറ്റില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയെ സി.പി.ഐ ലക്ഷ്യം വെച്ചിട്ടില്ലെന്നും എന്നാൽ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലെ വീഴ്ചകൾ പരിശോധിക്കണമെന്നുമാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 15 മുതൽ 30 വരെ സി.പി.ഐ ഭവന സന്ദർശനം നടത്തുമെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
zxcadsxd
