സി.പി.ഐ ചതിയൻ ചന്തു; പിണറായി തന്നെ നയിക്കണം: വെള്ളാപ്പള്ളി നടേശൻ
ഷീബ വിജയൻ
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച സി.പി.ഐക്കെതിരെ രൂക്ഷ പരിഹാസവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി.പി.ഐ 'ചതിയൻ ചന്തു'വാണെന്നും പത്തു വർഷം മുന്നണിയിൽ നിന്ന് സുഖിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നത് പിണറായി സർക്കാരിന്റെ വലിയ നേട്ടമാണെന്ന് വെള്ളാപ്പള്ളി പുകഴ്ത്തി.
സ്വർണ്ണക്കൊള്ള കേസിൽ സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പത്മകുമാർ കൊള്ളക്കാരനാണെന്ന് താൻ പണ്ടേ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച വെള്ളാപ്പള്ളി, മലപ്പുറത്തെ സ്കൂളുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രകോപിതനായി മാധ്യമങ്ങളോട് സംസാരിക്കാതെ മടങ്ങുകയായിരുന്നു.
qwwaqwe
