സ്റ്റേഡിയത്തിലെ അപകടം: 2 കോടി രൂപ നഷ്ടപരിഹാരം തേടി ഉമാ തോമസ് എം.എൽ.എ


ഷീബ വിജയൻ

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ കൊച്ചി നഗരസഭയുടെ കീഴിലുള്ള ജി.സി.ഡി.എയ്ക്ക് എതിരെ ഉമാ തോമസ് എം.എൽ.എ വക്കീൽ നോട്ടീസ് അയച്ചു. രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിക്കിടെ താൽക്കാലികമായി ഒരുക്കിയ വേദിയിൽ നിന്നാണ് എം.എ.എൽ.എ താഴെ വീണത്.

വേദിക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൈവരികൾ ഘടിപ്പിച്ചിരുന്നില്ലെന്നും നോട്ടീസിൽ ആരോപിക്കുന്നു. അപകടത്തിന് ശേഷം പത്ത് മിനിറ്റോളം വൈകിയാണ് തന്നെ സ്റ്റേഡിയത്തിന് പുറത്തെത്തിച്ചതെന്നും ഒമ്പത് ദിവസത്തിന് ശേഷമാണ് ബോധം തിരിച്ചുകിട്ടിയതെന്നും ഉമാ തോമസ് വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്റ്റേഡിയം വാടകയ്ക്ക് നൽകിയതിൽ ജി.സി.ഡി.എയ്ക്ക് വലിയ വീഴ്ച പറ്റിയെന്നും എം.എൽ.എ ആരോപിച്ചു.

article-image

asdasdadsasd

You might also like

  • Straight Forward

Most Viewed