പൊതുഭവന യൂണിറ്റുകൾക്ക് ആശ്വാസം: വെവ്വേറെ വൈദ്യുതി-ജല മീറ്ററുകൾക്ക് ശിപാർശ


പ്രദീപ് പുറവങ്കര

മനാമ: ഒന്നിലധികം കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന പൊതുഭവന യൂണിറ്റുകളിൽ ഇനിമുതൽ വെവ്വേറെ വൈദ്യുതി, ജല മീറ്ററുകൾ സ്ഥാപിക്കാൻ അനുവദിക്കണമെന്ന നിർദ്ദേശത്തിന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകി. ഈ സുപ്രധാന നീക്കം ബില്ലിങ് തർക്കങ്ങളും അമിത ഉപഭോഗഭാരവും കാരണം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകും.

ഈ നിർദ്ദേശം ഔദ്യോഗികമായി മുനിസിപ്പാലിറ്റികാര്യ കൃഷിമന്ത്രി വഈൽ അൽ മുബാറക് വഴി വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാൻ്റെ പരിഗണനയ്ക്ക് അയക്കും. കൗൺസിലർ അബ്ദുല്ല അൽ ഖുബൈസിയാണ് ഈ നിർദ്ദേശം നൽകിയത്. ഒരൊറ്റ മീറ്റർ ഉള്ളത് ബിൽ അടയ്ക്കുന്നതിൽ ആശയക്കുഴപ്പവും ന്യായമല്ലാത്ത ചെലവും ഉണ്ടാക്കുന്നുണ്ടെന്നും വെവ്വേറെ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനും തർക്കങ്ങൾ കുറയ്ക്കാനും ഉത്തരവാദിത്തമുള്ള ഉപഭോഗം പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നും നിർദേശത്തിൽ പറയുന്നു.

article-image

fgfgdf

You might also like

  • Straight Forward

Most Viewed