ശബരിമല സ്വർണക്കൊള്ള: നടൻ ജയറാം സാക്ഷിയാകും, മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി


ഷീബ വിജയ൯

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമയം തേടും. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്ന് എസ്ഐടി അറിയിച്ചു. ശബരിമലയിലെ ദ്വാരപാലക പാളികൾ കേസിൽ പ്രതിയായ പോറ്റി, ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ജയറാമിനെപ്പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, സ്വർണപ്പാളി വിവാദത്തിൽ പ്രതിയായ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ശബരിമല സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് ഫലം ലഭിച്ചതിനുശേഷം മാത്രമേ എസ്ഐടി തുടർന്നുള്ള അറസ്റ്റുകളിലേക്ക് നീങ്ങുകയുള്ളൂ. പത്മകുമാറിന്റെ വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയ ഭൂമി വില്പനയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെയുള്ളവയുടെ തുടർ പരിശോധന നടക്കുകയാണ്. അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട് സ്വർണക്കൊള്ളയെ ബന്ധിപ്പിക്കാൻ സാധിക്കുന്ന രേഖകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

article-image

sddsaads

You might also like

  • Straight Forward

Most Viewed