ഒരിക്കലും എൻഡിഎ വിടില്ല; പ്രധാനമന്ത്രിയെ വിശ്വാസമാണ്: എച്ച്.ഡി. ദേവഗൗഡ
ഷീബ വിജയ൯
എല്ലാ കാലത്തും ജെഡി-എസ് എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കി. പാർട്ടിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് സാഹചര്യം വന്നാലും എൻഡിഎ വിടില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തെ പൂർണമായി വിശ്വസിക്കുന്നുവെന്നും ദേവഗൗഡ പറഞ്ഞു. ജെഡി-എസ് എൻഡിഎയുടെ ഭാഗമാണെന്നും, ശക്തമായ സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിതീഷ് കുമാറിനെ പോലെ തന്നെ കുമാരസ്വാമിയും എൻഡിഎയിലെ പ്രധാനപ്പെട്ട നേതാവാണെന്നും, വടക്ക് നിതീഷ് ആണെങ്കിൽ തെക്ക് കുമാരസ്വാമി ആണെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു. അതേസമയം, കർണാടക സർക്കാരിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് ഭരിക്കുന്ന ജനവിരുദ്ധ സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎ വൻ വിജയം നേടുമെന്നും പ്രത്യാശിച്ചു.
DSFDFDFSDFS
