റാക് വിമാനത്താവളത്തിൽ പുതിയ വി.വി.ഐ.പി ടെർമിനലും സ്വകാര്യ ജെറ്റ് ഹാങ്ങറും
ഷീബ വിജയ൯
റാസൽഖൈമ: റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ വി.വി.ഐ.പി ടെർമിനലും ഒരു സ്വകാര്യ ജെറ്റ് ഹാങ്ങറും വരുന്നു. ദുബൈ എയർഷോയിൽ വെച്ച് അലക്സ് ഗ്രൂപ്പ് ഇൻവെസ്റ്റ്മെൻ്റ് ഗ്രൂപ്പിൻ്റെ ഭാഗമായ ഫാൽക്കൺ എക്സിക്യൂട്ടീവ് ഏവിയേഷനുമായി സഹകരിച്ചാണ് ഈ പുതിയ പദ്ധതി നടപ്പാക്കുക.
വിമാനത്താവളത്തിൽ 'ഫിക്സഡ് ബേസ് ഓപ്പറേഷൻ' (FBO) സൗകര്യ വികസനത്തിനും പദ്ധതിയുണ്ട്. 1500 ചതുരശ്ര വിസ്തൃതിയിലുള്ള ടെർമിനൽ, 8000 ചതുരശ്ര വിസ്തൃതിയിൽ വിമാന പരിചരണം, 9000 ചതുരശ്ര വിസ്തൃതിയിൽ പാർക്കിങ് സൗകര്യം എന്നിവ ഉൾപ്പെടുന്നതാണ് എഫ്.ബി.ഒ. റോയൽ ലോഞ്ച്, നാല് വി.വി.വി.ഐ.പി ലോഞ്ചുകൾ, പ്രീമിയം ഹോസ്പിറ്റാലിറ്റി ഏരിയകൾ തുടങ്ങിയ സൗകര്യങ്ങളുള്ള ഈ ടെർമിനൽ 2027 ആദ്യ പാദത്തിൽ പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് മികച്ച അനുഭവം നൽകാനും പുതിയ നിക്ഷേപം ആകർഷിക്കാനും പദ്ധതിയെന്ന് റാക് സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ എൻജിനീയർ ശൈഖ് സലീം ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമി അഭിപ്രായപ്പെട്ടു.
DEFSDFFDS
