ഡ്രീംലൈനർ വിമാന വാങ്ങൽ കരാറിൽ ഒപ്പിട്ട് ഗൾഫ് എയർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ആസ്ഥാനമായുള്ള ഗൾഫ് എയർ, ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ദുബായ് എയർഷോയിൽ വെച്ചാണ് ബോയിംഗുമായി ഇത് സംബന്ധിച്ച അന്തിമ കരാറിൽ ഒപ്പുവെച്ചതെന്ന് ഗൾഫ് എയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
12 മുതൽ 15 വരെ വിമാനങ്ങൾ വാങ്ങാനാണ് ധാരണയായത്. എന്നാൽ വാങ്ങലുമായി ബന്ധപ്പെട്ട സാമ്പത്തിക വിശദാംശങ്ങൾ പ്രഖ്യാപനത്തിൽ വെളിപ്പെടുത്തിയിട്ടില്ല.
ewre
