മൂന്നു തവണ ജനപ്രതിനിധിയായവർ മത്സരിക്കാൻ പാടില്ല, വ്യവസ്ഥ കർശനമാക്കി ലീഗ്


ഷീബ വിജയ൯

മലപ്പുറം: മുസ്ലീം ലീഗിൽ മൂന്ന് തവണ ജനപ്രതിനിധികളായവർ വീണ്ടും മത്സരിക്കുന്നതിനുള്ള നിയമം പാർട്ടി കർശനമാക്കുന്നു. ഈ വ്യവസ്ഥയിൽ നൽകിയിരുന്ന ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് പിന്നിൽ.

മൂന്ന് തവണ ജനപ്രതിനിധിയായവർ മത്സരിക്കാൻ പാടില്ല എന്ന പാർട്ടിയുടെ അടിസ്ഥാന നിബന്ധനയിൽ യാതൊരു മാറ്റവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. കഴിഞ്ഞ തവണ ഈ നിയമം പാലിച്ച് മത്സരത്തിൽ നിന്ന് മാറിനിന്ന നേതാക്കൾക്ക്, അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രം, ഇളവ് നൽകാൻ ബന്ധപ്പെട്ട പാർട്ടി കമ്മിറ്റികൾക്ക് സംസ്ഥാന അധ്യക്ഷനോട് ശുപാർശ ചെയ്യാമെന്ന് മാത്രമാണ് പുതിയ അറിയിപ്പിലുള്ളത്.

article-image

dsfdfsdfsdfs

You might also like

  • Straight Forward

Most Viewed