എസ്ഐആര്‍ ഡിസംബര്‍ നാലിനകം പൂര്‍ത്തിയാക്കണം; സമയക്രമം മാറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍


 ഷീബ വിജയ൯

തിരുവനന്തപുരം: എസ്ഐആര്‍ ഡിസംബര്‍ നാലിനകം പൂര്‍ത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സമയക്രമം മാറ്റി നല്കില്ല. എന്യൂമെറേഷന്‍ ഫോം വിതരണവും, വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതും ഡിസംബര്‍ നാലിനകം പൂർത്തിയാക്കണം. നേരത്തെ നിശ്ചയിച്ച സമയത്തില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശമുണ്ടാകണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാരെ അറിയിച്ചിട്ടുള്ളത്. എസ്ഐആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. ചില ബിഎൽഒമാർ ജോലി പൂർത്തിയാക്കിയെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ഫോം അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

article-image

േോോ്േോ്േ

You might also like

  • Straight Forward

Most Viewed