ഭീഷണി വേണ്ട': യുപിയിൽ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി


ഷീബ വിജയൻ

ലഖ്‌നൗ I മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം അടിച്ചു കൊന്ന ദലിത്‌ യുവാവ് ഹരിയോമിൻ്റെ കുടുംബത്തെ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നും ദലിതർക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി എത്തുന്നതിന് തൊട്ടുമുൻപ് കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്നും യോഗി ആദിത്യനാഥ് ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും കുടുംബം പറഞ്ഞത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. എന്നാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഭീഷണിമൂലമാണ് കുടുംബത്തിന് അങ്ങനെ പറയേണ്ടി വന്നത് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ''ഇന്ന് രാവിലെ, തന്നെ കാണരുതെന്ന് പറഞ്ഞ് കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തി. ഇരകളുടെ കുടുംബം എന്നെ കാണുന്നുണ്ടോ ഇല്ലയോ എന്നതല്ല, ഇവര്‍ കുറ്റവാളികളല്ല അവർ ഒരു തെറ്റും ചെയ്തിട്ടില്ല എന്നതാണ് പ്രധാനം''- കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. കുടുംബത്തിന് കോൺഗ്രസ് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തര്‍പ്രദേശില്‍ ഒക്ടോബർ രണ്ടിനാണ് ഡ്രോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഫത്തേപൂര്‍ നിവാസിയായ ഹരി ഓമിനെ ആൾക്കൂട്ടം അടിച്ചു കൊന്നത്.

article-image

ADSADSADS

You might also like

  • Straight Forward

Most Viewed