സുബിൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിംഗപ്പൂർ പൊലീസ്

ഷീബ വിജയൻ
ന്യൂഡൽഹി I ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിംഗപ്പൂർ പൊലീസ്. ആദ്യഘട്ട അന്വേഷണത്തിൽ നിന്ന് മരണത്തിൽ ദുരൂഹതയില്ലെന്നാണ് കണ്ടെത്തലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും സിംഗപ്പൂർ പൊലീസ് വ്യക്തമാക്കി. സുബിൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പൊലീസിന്റെ വിശദീകരണം. നേരത്തെ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ ഒരു സ്കൂബാ ഡൈവിങ്ങിനിടെയാണ് 52കാരനായ ഗായകൻ മരണപ്പെട്ടത്.
DFSDFDFS