പൊലീസിലെ ചിലർ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു, എം.പിയെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചു': കോഴിക്കോട് റൂറൽ എസ്.പി

ഷീബ വിജയൻ
കോഴിക്കോട് I ഷാഫി പറമ്പിൽ പങ്കെടുത്ത മാർച്ചിന് നേരെ പൊലീസ് ലാത്തി ചാർജ് നടത്തിയിട്ടില്ലെന്ന വാദത്തിലുറച്ച് കോഴിക്കോട് റൂറൽ എസ്.പി കെ.ഇ.ബൈജു. എന്നാൽ, പൊലീസിലെ ചിലർ മനഃപൂർവം അവിടെ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും റൂറൽ എസ്.പി പറഞ്ഞു. 'ലാത്തി ചാർജ് നടത്തിയിട്ടില്ല. ലാത്തി ചാർജ് കണ്ടുകാണും, കമാൻഡ് ചെയ്യും വിസിൽ അടിക്കും അടിച്ചോടിക്കും. അങ്ങനെ ഒരു ആക്ഷൻ നടന്നിട്ടില്ല. പക്ഷേ, ഞങ്ങളുടെ കൂട്ടത്തിലെ ചില ആളുകൾ മനഃപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് പിന്നീട് മനസിലാക്കിയിട്ടുണ്ട്.എ.ഐ ടൂൾ ഉപയോഗിച്ച് ആരാണ് എന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എം.പിയെ പുറകിൽ നിന്ന് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യമുണ്ട്. അതിന് മുൻപ് എല്ലാ വിഷ്വൽസും നോക്കിയിട്ട് തന്നെയാണ് ലാത്തി ചാർജ് നടത്തിയിട്ടില്ല എന്ന് പറഞ്ഞതെന്നും കോഴിക്കോട് റൂറൽ എസ്.പി കെ.ഇ.ബൈജു പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് റൂറൽ എസ്.പിയുടെ വിശദീകരണം.
dscdsaa