ബാലഭാസ്കർ ഓർമയായിട്ട് ഇന്നേക്ക് ഏഴ് വർഷം


ഷീബ വിജയൻ

കൊച്ചി I ബാലഭാസ്കർ ഓർമയായിട്ട് ഇന്നേക്ക് ഏഴ് വർഷം. സംഗീതം എന്ന മൂന്നക്ഷരം ജീവശ്വാസമായിരുന്ന ബാലഭാസ്കറിൻ്റെ ഓർമ ദിനമാണ് ഇന്ന്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത ഒരു ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. തുടർന്ന് ഒക്ടോബർ രണ്ടിന്, നാടിനെ കണ്ണീരണിയിച്ച് ബാലഭാസ്കർ എന്നന്നേക്കുമായി മടങ്ങി. ഒപ്പം അദ്ദേഹത്തിൻ്റെ കുഞ്ഞും.

കേരളീയർക്ക് ബാലഭാസ്കർ എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് ഓരോ ഓർമ ദിനവും ഓർമപ്പെടുത്തുകയാണ്. ആ വയലിൻ സംഗീതം കേൾക്കുമ്പോൾ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരെങ്കിലുമുണ്ടാകില്ല. വയലിൻ മാറോടണച്ച് ബാലഭാസ്കർ മടങ്ങിയെങ്കിലും നമ്മുടെയൊക്കെ ഹൃദയത്തിൽ ആ സംഗീതഞ്ജനും അദ്ദേഹത്തിൻ്റെ സംഗീതവും മറയാതെ നിൽക്കുന്നു. ഇന്ന് ഈ ഓർമദിനത്തിൽ അത് കണ്ണീരോർമയാകുന്നു.

article-image

asdds

You might also like

Most Viewed