ലഡാക്ക് സംഘർഷം; മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം

ഷീബ വിജയൻ
ന്യൂഡൽഹി I ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങും. വെടിവയ്പ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം. സംഘർഷത്തെ സംബന്ധിച്ചും വെടിവയ്പ്പിനെ കുറിച്ചും വിവരങ്ങൾ കൈമാറാനുള്ളവർ ഈ മാസം നാല് മുതൽ 18 വരെ ലേയിലെ ജില്ലാ കളക്ടറുടെ ഓഫീസിൽ എത്താനാണ് നിർദേശം. സംഘർഷത്തിൽ, ഹൈക്കോടതി - സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് സമരം നടത്തുന്ന സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, സോനം വാംഗ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്ന് കാർഗിൽ ഡെമോക്രോറ്റിക് അലയൻസ് നിലപാട് കടുപ്പിച്ചു. സർക്കാരിന്‍റെ നിലപാട് പുന:പരിശോധിക്കാതെ ഒരു അനുനയത്തിനുമില്ലെന്ന് സംഘടനയുടെ കോ ചെയർമാൻ അസർ കർബലായി പറഞ്ഞു.
sdfdsfads