കുവൈത്തിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് ഒരു മരണം

കുവൈത്തിലെ മിന അബ്ദുല്ല സ്‌ക്രാപ്‌യാർഡിന് മുന്നിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ചു ഒരാൾ മരിച്ചു. ഡീസൽ ടാങ്കിന്റെ ഫില്ലിംഗ് ക്യാപ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അഗ്നിശമന സേന ഉടൻ സഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.
തീപിടിക്കാത്തതിനാൽ വലിയ അപകടത്തിൽ നിന്ന് ഒഴിവായതായി അധികൃതർ പറഞ്ഞു.
fsdfs