അദാനി ഗ്രൂപ്പ് കമ്പനികളിലെ വിദേശ നിക്ഷേപകരുടെ പേരുകൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിലെ കുത്തക മുതലാളിയായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകൾ പുറത്ത്. തായ് വാൻ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസർ അലി ഷഹബാൻ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയ വിദേശികൾ. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മമായ ഒ.സി.സി.ആർ.പിയാണ് സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. ഇരുവരും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനിയിലെ ഡയറക്ടർമാരാണ്. മൗറീഷ്യസ് ആസ്ഥാനമായ കമ്പനി വഴിയാണ് തായ് വാൻ, യു.എ.ഇ സ്വദേശികൾ ഓഹരി വാങ്ങി കൂട്ടിയതെന്നും ഒ.സി.സി.ആർ.പി വെളിപ്പെടുത്തുന്നു.
അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയർത്തുന്നതിന് വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയെന്ന് യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സ്ഥാപനമായ ഹിൻഡൻബെർഗിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ജനുവരിയിൽ പുറത്തുവിട്ടിരുന്നു. ഇത് ആഗോള തലത്തിൽ വലിയ ചലനങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ചു. കൂടാതെ, അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ കനത്ത ഇടിവിന് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ കാരണമാവുകയും ചെയ്തു. ആദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കമ്പനിയുമായി ബന്ധമുള്ള ആളുകൾ തന്നെ വാങ്ങുകയും ഓഫ്ഷോർ കമ്പനികൾ വഴി ഓഹരി മൂല്യം ഉയർത്തിയെന്നുമായിരുന്നു ഹിൻഡൻബെർഗ് റിപ്പോർട്ട്. ഈ റിപ്പോർട്ട് ശരിവെക്കുന്നതാണ് ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ.
asadsadsads