കുവൈത്ത് അബ്ദലിയിലെ ഫാമിൽ 2 ഇന്ത്യക്കാർ കുത്തേറ്റു മരിച്ച നിലയിൽ

കുവൈത്ത് അബ്ദലിയിലെ ഫാമിൽ 2 ഇന്ത്യക്കാരെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വാക്കേറ്റം കത്തിക്കുത്തിലും മരണത്തിലും കലാശിച്ചതാണെന്നാണ് പ്രാഥമിക സൂചന. പരസ്പരം കുത്തിയതാണോ കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.
മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
aes