ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലെത്തി

15ആം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലെത്തി. ജോഹാന്നാസ്ബർഗ് നഗരത്തിൽ ഇന്ന് വൈകിട്ടാണ് ഉച്ചകോടി ആരംഭിക്കുന്നത്. വ്യാഴാഴ്ച സമാപിക്കുന്ന ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കും. 2019−ന് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്.
പ്രധാനമന്ത്രി മോദിക്ക് പുറമേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ലുല ഡിസിൽവ, ചൈനീസ് പ്രസിഡന്‍റ് ഷി ചിൻ പിംഗ്, റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
്ുംു