കുവൈത്തില്‍ ഗതാഗത പരിശോധന കര്‍ശനമാക്കുന്നു


കുവൈത്തില്‍ ഗതാഗത പരിശോധന കര്‍ശനമാക്കുന്നു. ഖൈത്താൻ, ഫർവാനിയ, അബ്ബാസിയ എന്നിവിടങ്ങളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ 400 ലധികം ഗതാഗത  നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തിയതിനും, നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനും, ഉപേക്ഷിച്ച വാഹങ്ങളില്‍ നിന്നുമായി 40 ലേറെ നമ്പര്‍ പ്ലേറ്റുകള്‍ ട്രാഫിക് അധികൃതര്‍ നീക്കം ചെയ്തു. 

അതിനിടെ ഏതെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ട്രാഫിക് വിഭാഗത്തിന്‍റെ എമര്‍ജന്‍സി നമ്പറിലേക്കോ, വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

article-image

dfsgdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed