സീരിയൽ സംവിധായകൻ സുജിത് സുന്ദർ ബിജെപിയിലേക്ക്

മലയാള സീരിയൽ സംവിധായകൻ സുജിത് സുന്ദർ ബിജെപിയിൽ. ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു നേരത്തെ സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സുജിത്ത് 27 വർഷത്തിനിടെ ഇരുപതോളം ടി.വി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴ, സ്ത്രീജന്മം, ഓട്ടോഗ്രാഫ് എന്നിങ്ങനെ നിരവധി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്.
ജനതാദൾ എസിൽ നിന്ന് കുറച്ച് പ്രവർത്തകർ ബിജെപിയിൽ ചേർന്നിരുന്നു. ഇക്കൂട്ടത്തിലാണ് സുജിത് സുന്ദറും ബിജെപിയിൽ ചേർന്നത്. കലാരംഗത്ത് നിന്നുള്ള മൂന്ന് പേരാണ് നേരത്തെ ബിജെപി വിട്ടത്. രാജസേനൻ, ഭീമൻ രഘു, അലി അക്ബർ എന്നീ മൂന്ന് പേരാണ് നേരത്തെ ബിജെപി വിട്ടത്. ഇതിന് പിന്നാലെയാണ് നിലവിൽ സുജിത് സുന്ദർ ബിജെപി അംഗത്വം സ്വീകരിച്ചരിക്കുന്നത്.
asadsdsdsa