കനത്ത മഴയിൽ വ്യാപക നാശനഷ്ടം; വീട് തകര്‍ന്നു; കിണര്‍ ഇടിഞ്ഞു താഴ്ന്നു

സംസ്ഥാനത്ത് ശക്തമായ മഴയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായി. പത്തനംതിട്ട, ആലപ്പുഴ എറണാകുളം ജില്ലകളില്‍ വ്യാപക മഴ തുടരുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരുനാട് പഞ്ചായത്തിലെ കോസ്‌വേകള്‍ മുങ്ങി. ഇതോടെ കുറുമ്പന്‍മൊഴിയിൽ 350 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. റാന്നി ചുങ്കപ്പാറയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ഗവിയിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു. എറണാകുളത്ത് നഗര-ഗ്രാമ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ ക്വാറി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കനത്ത മഴ തുടരുന്നതോടെ ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി. ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ചേര്‍ത്തല നഗരത്തിന്‍റെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ട്. കോട്ടയം വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു. ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തൃശൂര്‍ പെരിങ്ങാവില്‍ മരം കടപുഴകി റോഡിലേക്ക് വീണു. ഇതോടെ ഷൊര്‍ണൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.
asdadsdas