കർഫ്യൂ ലംഘനം: കുവൈത്തിൽ 14 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കർഫ്യൂ നിയമം ലംഘിച്ചതിനെ തുടർന്ന് ഒന്പത് കുവൈത്തികളേയും അഞ്ചു വിദേശികളേയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് സിറ്റിയിൽ നിന്ന് രണ്ടുപേരെയും ഫർവാനിയയിൽ നിന്ന് എട്ടു പേരെയും അഹമ്മദിയിൽ നിന്ന് ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
സമഗ്ര നിയന്ത്രണത്തിൽ രാജ്യനിവാസികൾ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചും അകലം പാലിച്ചും റസിഡൻഷ്യൽ ഏരിയയിലൂടെ വ്യായാമത്തിനായി മാത്രമേ നടത്തം അനുവദിക്കുകയുള്ളൂ. കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് കർശനമായ കർഫ്യൂ നിയമം പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.