സർക്കാർ സേവനങ്ങൾ മുഴുവനും ഇ സർവീസ് വഴിയാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് പൂർണ കർഫ്യൂ നിലവിൽ വന്നതിനെ തുടർന്ന് സർക്കാർ സേവനങ്ങൾ മുഴുവനും ഇ സർവീസ് വഴിയാക്കി. നിരവധി മന്ത്രാലങ്ങളുടെ വെബ്സൈറ്റിൽ സജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. രണ്ടു വർഷമായി തുടങ്ങിയ ഡിജിറ്റൽവൽകരണം ഇന്ന് ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായിരിക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക സർക്കാർ സേവനങ്ങളും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റുക വഴി ഇ-ഗവേർണിംഗ് മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് കുവൈത്ത് നടത്തിയിരിക്കുന്നത്. ഓഫിസിൽ നേരിട്ട് എത്താതെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും സമയം ലാഭിക്കാനും ഇടപാടുകാർക്ക് സാധിക്കുന്നു.
മുപ്പതിലേറെ വകുപ്പുകളാണ് കന്പ്യൂട്ടർ നെറ്റ്വർക് വഴി ബന്ധിപ്പിച്ചിരിക്കുന്നത്. കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞതിൻറെ ചാരിതാർത്ഥ്യത്തിലാണ് കുവൈത്ത്. കർഫ്യൂ കാലത്ത് ആവശ്യമായ ലിങ്കുകൾ
ഷോപ്പിംഗ് അപ്പോയിന്റ്‌മെന്റ്
http://www.moci.shop
കര്‍ഫ്യൂ സമയത്ത് ക്ലിനിക്കിലോ ആശുപത്രിയിലോ പോവാന്‍ അനുമതിക്ക് https://curfew.paci.gov.kw/request/created
ഗാര്‍ഹികത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് അടക്കാന്‍
https://insonline.moh.gov.kw/Insurance/logaction
ഗാര്‍ഹികത്തൊഴിലാളികളുടെ വിസ പുതുക്കാന്‍
https://eres.moi.gov.kw
സിവില്‍ ഐ ഡി കാര്‍ഡ് പുതുക്കാന്‍
https://www.paci.gov.kw/Default.spx
ഷൂണ്‍ വിസക്കാരുടെ ഇഖാമ പുതുക്കാന്‍
https://eservices6.moi.gov.kw/RegOrg.nsf/Request?OpenForm&LangId=1
ഇഖാമ പുതുക്കാനുള്ള ലിങ്ക്
https://eres.moi.gov.kw/renew?culture=en
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍
https://insonline.moh.gov.kw/Insurance/logaction
ഗതാഗത പിഴ അടക്കാന്‍
https://www.moi.gov.kw/main/eservices/gdt/violation-enquiry
ഇഖാമ, വിസ പിഴ അടക്കാന്‍
https://portal.acs.moi.gov.kw/wps/portal/
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍
https://edl.moi.gov.kw/Login.aspx
മെഡിക്കല്‍ എമര്‍ജന്‍സിക്ക് കര്‍ഫ്യൂ പാസിനുള്ള ഇ -ഫോം
https://curfew.paci.gov.kw/request/create
കര്‍ഫ്യൂ പാസ് പുതുക്കാന്‍
https://curfew.paci.gov.kw/request/restore