കല കുവൈറ്റ്‌ ക്രിക്കറ്റ്‌ ടൂർണ്ണമെന്റ്‌ : മംഗഫ്‌ യൂണിറ്റ്‌ ജേതാക്കൾ


കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് യൂണിറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഹവല്ലി ടീമിനെ പരാജയപ്പെടുത്തി മംഗഫ് യൂണിറ്റ് ജേതാക്കളായി. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 23 ടീമുകൾ ‌പങ്കെടുത്തു.

അബുഹലീഫ ഗ്രൗണ്ടിൽ രാവിലെ ആരംഭിച്ച ടൂർണ്ണമെന്റ് എൻ.സി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജി ജോസ്‌ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ്‌ സുഗതകുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് കായിക വിഭാഗം സെക്രട്ടറി നാസർ കടലുണ്ടി സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, അബുഹലീഫ മേഖല സെക്രട്ടറി മുസ്‌ഫർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടൂർണ്ണമെന്റ് ജനറൽ കൺവീനർ സജീവ്‌ എബ്രഹാം നന്ദി രേഖപ്പെടുത്തി. മംഗഫ്‌ ടീമിലെ അഫ്സലിനെ മാൻ ഓഫ് ദ സീരീസായും, ഹവല്ലി ടീമിലെ ലിജോയെ മികച്ച ബോളറായും, മംഗഫ് ടീമിലെ ശ്രീരാഗിനെ മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുത്തു. മംഗഫ്‌ ടീമിലെ അഫ്സലാണു ഫൈനലിലെ മാൻ ഓഫ്‌ ദ മാച്ച്‌.

വിജയികൾക്കുള്ള സമ്മാനദാനം പ്രസിഡന്റ്‌ സുഗതകുമാർ, ജോ:സെക്രട്ടറി പ്രസീദ് കരുണാകരൻ, വൈസ്‌ പ്രസിഡന്റ്‌ നിസാർ, ഫഹഹീൽ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്ക്, അബുഹലീഫ മേഖലാ സെക്രട്ടറി മുസ്‌ഫർ, കായിക വിഭാഗം സെക്രട്ടറി നാസർ കടലുണ്ടി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ജ്യോതിഷ് ചെറിയാൻ, ആസഫ് അലി, സി.കെ.നൗഷാദ്‌, ശുഭ ഷൈൻ, രംഗൻ, മുതിർന്ന അംഗം സജി തോമസ്‌ മാത്യു എന്നിവർ നിർവ്വഹിച്ചു. ടൂർണ്ണമെന്റ്‌ നിയന്ത്രിച്ച റഫറിമാർക്കുള്ള ഉപഹാരം ഫഹാഹീൽ മേഖല പ്രസിഡന്റ് രെഹീൽ കെ.മോഹൻ ദാസ്‌, സജീവ് അബ്രഹാം എന്നിവർ കൈമാറി. സജീവ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി ടൂർണ്ണമെന്റിന്റെ നടത്തിപ്പിന് നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed