ദു­ബൈയിൽ വാഹനങ്ങൾക്ക് ഇനി പുതിയ നന്പർ ‍പ്ലേ­റ്റു­കൾ


റിയാദ് : സൗദിയിൽ അഞ്ച് വർഷത്തിനകം സന്തുലിത ബജറ്റ് അവതരിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമദ് അൽ ജദ്ആൻ പറഞ്ഞു. രാജ്യത്തിന്റെ സന്പദ് ഘടനയെ 2020 ആകുന്നതോടെ ബാലൻസ്ഡ് ഇക്കോണമിയായി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വരവും ചെലവും തുല്യമാകുന്ന സന്തുലിത ബജറ്റ് അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനകാര്യ മന്ത്രി മുഹമദ് അൽ ജദ്ആൻ പറഞ്ഞു. 

ആഗോള എണ്ണ വിപണിയിൽ ഉണ്ടായ തകർച്ചയെ തുടർന്ന് സമഗ്ര സാന്പത്തിക പരിഷ്കരണമാണ് സൗദിയിൽ നടപ്പിലാക്കുന്നത്. എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇതിൽ പ്രധാനം. ഇതിനായി ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി പരിഷ്കരണങ്ങളാണ് നടപ്പിലാക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ 2023 ആകുന്നതോടെ വരവും ചെലവും തുല്യമാകുന്ന ബജറ്റ് അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി മുഹമദ് അൽ ജദ്ആൻ പറഞ്ഞു. 2015ലാണ് സൗദിയിൽ കമ്മി ജബറ്റ് അവതരിപ്പിച്ചത്. 

സാന്പത്തിക രംഗത്തെ പരിഷ്കരണവും രാജ്യം സ്വീകരിക്കുന്ന നയവും പ്രതീക്ഷ നൽകുന്നതാണ്. അതുകൊണ്ടുതന്നെ അടുത്ത സാന്പത്തിക വർഷത്തിൽ ഏറെ പ്രതീക്ഷ പുലർ
ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സൗദി സാന്പത്തിക രംഗം സുരക്ഷിതമാണെന്ന വിലയിരുത്തലാണ് ആഗോള സാന്പത്തിക നിരീക്ഷകർക്കുള്ളത്. രാജ്യത്തിന് എ പ്ലസ് പദവിയാണ് നൽകിയിട്ടുള്ളത്. വാണിജ്യം, വിദേശ നിക്ഷേപം, പൊതുകടം, പരിഷ്കരണങ്ങളിലൂടെ നേടിയ നേട്ടങ്ങൾ എന്നിവ പരിഗണിച്ചാണ് എ പ്ലസ് പദവി കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed