രമേശ് ചെന്നിത്തല നയിക്കുന്ന പടയോരുക്കം വിജയിപ്പിക്കാൻ കുവൈത്ത് ഒ.ഐ.സി.സി രംഗത്ത്.

കുവൈത്ത് സിറ്റി : പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന "പടയൊരുക്കം" വിജയിപ്പിക്കുന്നതിന്റെ പ്രചാരണ ഭാഗമായി ഒ.ഐ.സി.സി. കുവൈത്ത് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും കമാനങ്ങളും, സ്വീകരണങ്ങളും നടത്താൻ ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ തീരുമാനിച്ചു.
പ്രസ്തുത യോഗത്തിൽ ദേശീയ നേതാക്കളും, 14 ജില്ലകളിൽ നിന്നുള്ള കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.