കുവൈറ്റിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരിൽ ഇന്ത്യക്കാരനും

കുവൈത്ത്‌സിറ്റി : ഈദുല്‍ഫിത്തറിനോടനുബന്ധിച്ച് കുവൈറ്റില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഐഎസ് സംഘത്തില്‍ ഇന്ത്യാക്കാരനും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. മുകേഷ് എന്നൊരാളാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാൽ ഇയാൾ ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ലെന്നും കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി.
ഇത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി സ്ഥിരീകരണം നടത്തിയിട്ടില്ല. റമദാനോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ജാഫരി മോസ്‌ക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.
മൂന്ന് സ്ഥലങ്ങളിൽ നിന്നായാണ് സംഘത്തിലെ എട്ടു പേരെ പിടികൂടിയത്. ഇതില്‍ മൂന്നാമത്തെ സംഘത്തിലാണ് മുകേഷ് ഉള്‍പ്പെട്ടിട്ടുള്ളത്. ഒരു ജിസിസി പൗരനും സംഘത്തിലുണ്ട്. രണ്ടു പേര്‍ കുവൈറ്റ് സ്വദേശികളാണ്.
കടത്തിക്കൊണ്ടുവന്ന ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.