പുരാവസ്തു തട്ടിപ്പ് കേസിൽ ഡിവൈഎസ്പി വൈ.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം


പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം. മോൻസൻ കേസിലെ പരാതിക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണം വേഗത്തിലാക്കാൻ റസ്റ്റം 1.25 ലക്ഷം വാങ്ങിയെന്നാണ് പരാതി. എന്നാൽ പരാതി കെട്ടിച്ചമച്ചത് എന്ന് വൈ.ആർ റസ്റ്റം പറഞ്ഞു.

മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയ യാക്കൂബ്, ഷെമീർ എന്നിവരാണ് അന്വേഷണം ഉദ്യോഗസ്ഥനെതിരെയും വിജിലൻസിനെ സമീപിച്ചത്. കേസ് അന്വേഷണം വേഗളത്തിലാക്കാൻ റസ്റ്റം പണം ആവശ്യപ്പെട്ടു എന്നാണ് ആരോപണം. പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല. പരാതിക്കരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.

അതേസമയം ആരോപണം ഡിവൈഎസ്പി വൈ.ആർ വൈ റസ്റ്റം തള്ളി. കൈക്കൂലി കേസിലെ പരാതിക്കാരനായ യാക്കൂബും സുഹൃത്ത് ഷമീറും ചേർന്ന് മോൺസണ് എതിരായ പോക്‌സോ കേസ് ഒത്തുതീർപ്പാക്കാൻ തന്നെ സമീപിച്ചു. ഇതിന് കൂട്ടുനിൽക്കാത്തതിലെ വൈരാഗ്യമാണ് പരാതിക്ക് പിന്നിൽ എന്നും റസ്റ്റം പ്രതികരിച്ചു.

article-image

sadadsadsadads

You might also like

  • Lulu Exchange
  • Straight Forward

Most Viewed