ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ: കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പ്രതിയുടെ ഭാര്യ


ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ. ലഹരിക്കേസിൽ പാലക്കാട് എക്സൈസ് അറസ്റ്റ് ചെയ്ത ഇടുക്കി സ്വദേശി ഷോജോ ജോൺ(55) ആണ് മരിച്ചത്. ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ജ്യോതി. ഇന്നലെയാണ് രണ്ടു കിലോ ഹഷീഷുമായി ഇയാളെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്. ഇന്ന് രാവിലെ എഴു മണിയോടെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിൽ ഷോജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷോജോയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

അതേസമയം എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഷോജോയുടെ ഭാര്യ ജ്യോതി രംഗത്തെത്തി. ഭർത്താവിനെ എക്സൈസ് ഉദ്യോഗസ്ഥർ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ജ്യോതി പറഞ്ഞു. കുറ്റം സമ്മതിച്ചയാൾ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്നില്ല. ആരോ മനപ്പൂർവ്വം കേസിൽ ഉൾപ്പെടുത്തിയതാണ്. ഷോജോ ഇതുവരെ ഇത്തരമൊരു കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഭാര്യ അറിയിച്ചു.

article-image

cfvcvxcvxcvxcvx

You might also like

  • Straight Forward

Most Viewed