കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; ആറിടങ്ങളിൽ ഇ ഡി പരിശോധന


കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ആറിടങ്ങളിൽ ഇ ഡി പരിശോധന. മുൻ സെക്രട്ടറിമാരുടെ വീട്ടിലും വ്യാപക പരിശോധന. ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാങ്കന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍.

ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. നാല് വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ക്രമക്കേടില്‍ ഈ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.

article-image

ോ്േോ്േോ്േോ്േോ്േ

You might also like

  • Straight Forward

Most Viewed