ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; കുറ്റപത്രം സമർപ്പിച്ചു; എം.സി കമറുദ്ദീന്‍ ഉൾപ്പെടെ 29 പേർ പ്രതികൾ

ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആകെ രജിസ്റ്റർ ചെയ്ത 168 കേസുകളിൽ 15 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മഞ്ചേശ്വരം മുന്‍ എംഎൽഎ എം.സി കമറുദ്ദീന്‍, മുസ്‌ലീം ലീഗ് നേതാവ് പൂക്കോയ തങ്ങൾ എന്നിവരുൾപ്പെടെ 29 പ്രതികളാണുള്ളത്. കാസർഗോഡ്, കണ്ണൂർ അഡീഷണൽ ജില്ലാ കോടതികളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബഡ്‌സ് ആക്ട് നിക്ഷേപക താത്പര്യ സംരക്ഷണ നിയമം ഐപിസി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഫാഷന്‍ ഗോൾഡ് എന്ന സ്ഥാപനം മുഖേന നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ചശേഷം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എം.സി കമ്മറുദ്ദീനായിരുന്നു ഫാഷന്‍ ഗോൾഡിന്‍റെ ചെയർമാന്‍. കഴിഞ്ഞ ഓഗസ്റ്റിൽ കമ്മറുദ്ദീൻ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഇത് വിറ്റ് നിക്ഷേപകർക്ക് പണം കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വരകവരക