തലസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധനത്തിനിടെ വനിതാ പ്രവർത്തകരെ പുരുഷ പോലീസ് കൈയേറ്റം ചെയ്തതായി നെസിയ മുണ്ടപ്പള്ളി

തലസ്ഥാനത്ത് നടന്ന പ്രതിഷേധനത്തിനിടെ വനിതാ പ്രവർത്തകരെ പുരുഷ പോലീസ് കൈയേറ്റം ചെയ്‌തെന്ന് കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം നെസിയ മുണ്ടപ്പള്ളി. ഇത് ചോദ്യം ചെയ്തപ്പോളാണ് തന്‍റെ മുഖത്തടിച്ചതെന്നും പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള നെസിയ ആരോപിച്ചു. പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് പൊലീസ് മർദ്ദിച്ചു. തന്‍റെ മുഖത്തും, മൂക്കിനും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് തനിക്ക് ചികിത്സ കിട്ടിയത്. പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണം. ഇതിനായി മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്നും നസിയ പറഞ്ഞു.
കേരളവർമ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മന്ത്രി ആർ.ബിന്ദുവിന്‍റെ വസതിയിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ പോലീസ് വനിതാ പ്രവർത്തകയുടെ മൂക്കിന് ലാത്തികൊണ്ട് അടിക്കുകയും മറ്റ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാന്‍ പോലും പോലീസ് തയാറായില്ലെന്നും പ്രകോപനമൊന്നും കൂടാതെ പോലീസ് വ്യാപകമായി പ്രതിഷേധക്കാരെ മർദ്ദിച്ചുവെന്നും കെഎസ്‌യു നേതാക്കൾ ആരോപിച്ചിരുന്നു.
േ്ിേി