തരൂരിനെ പങ്കെടുപ്പിച്ചത് ഫലസ്തീൻ അനുകൂല പൊതുജനാഭിപ്രായം രൂപവത്‍കരിക്കാൻ -കുഞ്ഞാലിക്കുട്ടി


മലപ്പുറം: മുസ്‍ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചത് അന്താരാഷ്ട്രതലത്തിൽ ഫലസ്തീന് അനുകൂലമായ പൊതുജനാഭിപ്രായം രൂപവത്കരിക്കാനാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഫലസ്തീന് അനുകൂലമായി അന്താരാഷ്ട്രതലത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നുണ്ട്. ഇത് ഇസ്രായേലിനെ അന്ധമായി പിന്തുണക്കുന്ന രാഷ്ട്രങ്ങൾക്ക് പ്രതിസന്ധിയാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഫലസ്തീന് അനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കുകയായിരുന്നു മുസ്‍ലിം ലീഗ് റാലിയുടേയും ലക്ഷ്യം. അതിൽ ലീഗ് പൂർണമായും വിജയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ലീഗിന്റെ റാലി വാർത്തയാക്കിയെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ലീഗിന്റെ റാലിയിൽ പ്രാദേശിക രാഷ്ട്രീയം കലർത്തരുത്. നേതാക്കളുടെ പ്രസംഗങ്ങൾ ആരും വക്രീകരിക്കാൻ നോക്കണ്ട. ഫലസ്തീനൊപ്പമാണെന്നാണ് നേതാക്കൾ ഇന്നലെ നടന്ന റാലിയിൽ ഒറ്റക്കെട്ടായി പറഞ്ഞത്. തങ്ങളുടെ റാലിയിലെ കുറ്റവും കുറവും കണ്ടെത്താൻ നിൽക്കുന്നവർ ഫലസ്തീന് പിന്തുണയുമായി റാലി നടത്തട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

article-image

dsdadsadsadsads

You might also like

  • NEC

Most Viewed