ഷിയാസ് കരീമിനെതിരേ പീഡന പരാതിയുമായി കാഞ്ഞങ്ങാട് സ്വദേശിനി


സിനിമാ നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരേ പീഡന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി നടനുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ പ്രമുഖ റസിഡൻസി ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. 

ഗാർഡിയൻ ഉൾപ്പെടെയുള്ള ഏഴോളം സിനിമകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ പ്രമുഖ പരിപാടികളിൽ പങ്കെടുക്കുന്ന നടനെതിരേ സ്ത്രീ പീഡന പരാതിയിൽ കേസെടുത്ത സംഭവം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് ഇൻസ്പെപെക്ടർ ജി.പി. മനുരാജിന്‍റെ നേതൃത്വത്തിലാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്.

article-image

ം്ുു

You might also like

Most Viewed