സതിയമ്മയെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച മാർച്ചിനെതിരെ കേസ്: നടപടി ആസൂത്രിതമെന്ന് തിരുവഞ്ചൂർ

സതിയമ്മയെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ്. പൊലീസ് നടപടി ആസൂത്രിതമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. എഫ് ഐ ആറിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ട്. ഈ മാസം 22 ന് നടന്ന സംഭവത്തിൽ 21 നാണ് കേസെടുത്തത്. സംഭവത്തിൽ സർക്കാർ അനധികൃത ഇടപെടലാണ് സർക്കാർ നടത്തിയത്. തെരത്തെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ടാണ് കേസ് എടുപ്പിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവഞ്ചൂർ, ജെബി മേത്തർ തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
സതിയമ്മയ്ക്കെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡൻറ് ജാനമ്മ, വെറ്റനറി സെൻ്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ട്. ബിനുവിനെതിരെ വകുപ്പ് തലനടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിരുന്ന ലിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യുഡിഎഫ് ആരോപണം.
കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ. ഉമ്മൻചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടത്.
RTYRTYRTYRTY