ട്രോളുകൾ ജനാധിപത്യത്തിന്റെ ഭാഗം: ഇനിയും തുടരണം; ചാണ്ടി ഉമ്മൻ


എല്ലാ ട്രോളുകളെയും സൈബർ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് ചാണ്ടി ഉമ്മൻ. ഇനിയും തുടരണം ഒരു പ്രശ്നവുമില്ല, തനിക്കെതിരെയും ട്രോളുകളുണ്ടാവണം. ജനാധിപത്യത്തിൻ്റെ ഭാഗമാണ് ട്രോളുകളെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ 41ാം ഓർമ്മദിനാചരണത്തിനായി ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തിരുവനന്തപുരത്തെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

അതേസമയം പുതുപ്പള്ളി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യൽമീഡിയയിൽ ഉണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുകയാണെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണ്. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും അച്ചു പ്രതികരിച്ചിരുന്നു.

article-image

werewr

You might also like

  • Lulu Exchange
  • Straight Forward

Most Viewed