പോലീസ് അനുമതി നിഷേധിച്ചു; സുർ‍ജിത് ഭവനിൽ‍ ഇന്ന് നടക്കാനിരുന്ന വി 20 പരിപാടി റദ്ദാക്കി


ഡൽ‍ഹിയിലെ സിപിഎം പഠനകേന്ദ്രമായ സുർ‍ജിത് ഭവനിൽ‍ ഇന്ന് നടക്കാനിരുന്ന വി 20 പരിപാടി റദ്ദാക്കി. പോലീസ് അനുമതി നിഷേധിച്ചതിനേ തുടർ‍ന്നാണ് പരിപാടി റദ്ദാക്കിയത്. ജി 20ക്ക് എതിരേ സിപിഎം സുർ‍ജിത് ഭവനിൽ‍ സംഘടിപ്പിച്ച വി20 സെമിനാറാണ് പോലീസ് തടഞ്ഞത്. ഇത്തരം പരിപാടികൾ‍ നടത്താന്‍ മുന്‍കൂറായി അനുമതി വാങ്ങണമെന്ന ഡൽ‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഇന്നത്തെ സെമിനാറിൽ‍ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ‍ സംഘാടകർ‍ കൈമാറിയില്ലെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് വി 20 ആരംഭിച്ചത്. ശനിയാഴ്ച പോലീസ് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയെങ്കിലും സംഘാടകർ‍ പരിപാടി തുടരാന്‍ തീരുമാനിച്ചിരുന്നു. മൂന്ന് ദിവസത്തെ സെമിനാറിന്‍റെ അവസാന ദിവസമായിരുന്നു ഇന്ന്.  പോലീസ് അനുമതി നിഷേധിച്ചതോടെ പരിപാടി തുടരേണ്ടെന്ന് സംഘാടകർ‍ തീരുമാനിക്കുകയായിരുന്നു. 

സെമിനാറിൽ‍ പങ്കെടുക്കാനെത്തിയവർ‍ ഉടന്‍ സുർ‍ജിത് ഭവനിൽ‍നിന്ന് മടങ്ങുമെന്നാണ് വിവരം.

article-image

stgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed